- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുതായി നിർമ്മിക്കുന്ന വീടിന് മുകളിൽ വെള്ളം ഒഴിക്കാൻ കയറി; രണ്ടാം ക്ലാസ് വിദ്യാർത്ഥി കാൽ തെന്നി താഴെ വീണു മരിച്ചു
മല്ലപ്പള്ളി: രണ്ടാം ക്ലാസ് വിദ്യാർത്ഥി പുതുതായി നിർമ്മിക്കുന്ന വീടിന് മുകളിൽ നിന്ന് വീണു മരിച്ചു. ആനിക്കാട് നൂറോന്മാവ് പേക്കുഴി മേപ്പുറത്ത് ബിനു-ഷൈനി ദമ്പതികളുടെ മകൻ സ്റ്റാൻലി (8) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം. പുതുതായി നിർമ്മിക്കുന്ന വീടിന് മുകളിൽ വെള്ളം ഒഴിക്കുന്നതിന് വേണ്ടി കയറിയതാണ്. ഇവിടെ നിന്ന് കാൽ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുരണി എൻഎസ്എസ് യുപിഎസിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
കീഴ്‌വായ്പൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പുന്നവേലി സി.എം.എസ് ഹൈസ്‌കൂൾ വിദ്യാർത്ഥി ബെന്നറ്റ് സഹോദരനാണ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story