അടൂർ: എം.സി.റോഡിൽ ബൈക്ക് അപകടത്തിൽ കോളജ് വിദ്യാർത്ഥി മരിച്ചു. ഓട്ടോറിക്ഷ ഇടിച്ചതെന്ന് സംശയം. ഇടിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. പന്നിവിഴ ഗിരീഷ് ഭവനത്തിൽ ഉണ്ണികൃഷ്ണന്റേയും സുനിതയുടേയും മകൻ കെ.യു.കാർത്തിക്( നന്ദു18) ആണ് മരിച്ചത്.

കൈതപ്പറമ്പ് കെ.വി.വി.എസിലെ ബിരുദ വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച പുലർച്ചെ 12.30ന് നെല്ലിമൂട്ടിൽപ്പടിയിലാണ് അപകടം. ബൈക്ക് മറിഞ്ഞ് ഗുരുതരമായ പരുക്കേറ്റ നിലയിൽ കാർത്തിക്കിനെ അതു വഴി വന്ന ബൈക്ക് യാത്രികനാണ് കണ്ടത്. അപകട വിവരം പൊലീസിൽ അറിയിച്ചതിന് ശേഷം ഇദ്ദേഹം തന്നെ അതു വഴി വന്ന ഒരു വാഹനത്തിൽ കാർത്തിക്കിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സംഭവ സ്ഥലത്തു നടന്ന പരിശോധനയിൽ ഒട്ടോറിക്ഷയുടെ ചില ഭാഗങ്ങൾ കണ്ടെത്തിയതായി പൊലീസ് പറയുന്നു. ഓട്ടോറിക്ഷ ബെക്കിൽ തട്ടിയതാകാം അപകട കാരണമെന്നാണ് പൊലീസ് നിലവിൽ കരുതുന്നത്. ഓട്ടോറിക്ഷ കണ്ടെത്താനായിട്ടുള്ള അന്വേഷണം ആരംഭിച്ചു.