- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ ഭക്ഷണം കഴിക്കാൻ പോയി മടങ്ങിയ യുവാവ് ബൈക്ക് പോസ്റ്റിൽ ഇടിച്ച് മരിച്ചു; യാത്രികന് ഗുരുതര പരുക്ക്
അടൂർ: രാത്രിയിൽ ഭക്ഷണം കഴിക്കാൻ പോയി മടങ്ങിയ യുവാവ് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തുണിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. സഹയാത്രികന് ഗുരുതര പരുക്കേറ്റു. നൂറനാട് പടനിലം സൂരാ സ്റ്റുഡിയോ ഉടമ പാലമേൽ സിന്ധു ഭവനത്തിൽ ബാലഗോപാലന്റേയും(രാജൻ) സിന്ധുവിന്റേയും മകൻ സൂരജ്(24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നൂറനാട് പടനിലം സ്വദേശി അരുണിന് പരുക്കേറ്റു.
ബുധനാഴ്ച രാത്രി 11.15ന് കെ.പി.റോഡിൽ അടൂർ ഹൈസ്കൂൾ ജങ്ഷനു സമീപം വച്ചായിരുന്നു അപകടം. ഭക്ഷണം കഴിക്കുവാനായി അടൂരിൽ എത്തി തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഗുരുതര പരുക്കേറ്റ സൂരജിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: സൂര്യ.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story