കണ്ണൂർ: കണ്ണൂർ ജില്ലയിലെ വ്യാവസായിക കേന്ദ്രമായ തളിപ്പറമ്പിൽ പ്രമുഖ വ്യവസായിയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തത്തി. പരിയാരം തുളുവനാനിക്കൽ പൈപ്പ്സ് ഉടമയുമായ മാത്തച്ചൻ തുളുവനാനിക്കലാണ് (68) കിണറ്റിൽ വീണ് മരിച്ചത്. കാരക്കുണ്ടിലെ തുളുവനാനിക്കൽ പൈപ്പ്സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം.

തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. സംഭവത്തിൽ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.