- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുറ്റ്യാടി പദ്ധതിയുടെ കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ഇന്നലെ രാത്രി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരികണ്ടി വാഴയിൽ മീത്തൽ ഗംഗാധരന്റെ മകൻ യദുവിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. രാത്രി 10.30ന് ജോലി കഴിഞ്ഞ് വരവെ മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു. സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ യദു മറുഭാഗത്ത് എത്തിയില്ല.
ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ പെരുവണ്ണാമൂഴിയിൽനിന്നു കനാൽ വെള്ളം തടഞ്ഞു പുഴയിലേക്കു തിരിച്ചുവിട്ട് തിരച്ചിൽ നടത്തി. 11 മണിയോടെയാണു മൃതദേഹം കണ്ടെത്തിയത്. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് യദു.
Next Story