- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണാവധിക്ക് നാട്ടിലേക്ക് പോകാനെത്തിയ യുവാവ് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് ഭരതന്നൂര്‍ സ്വദശിയായ 48 കാരന്
ഓണാവധിക്ക് നാട്ടിലേക്ക് പോകാനെത്തിയ യുവാവ് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: ഓണാവധിക്കായി നാട്ടിലേക്ക് വരികയായിരുന്ന യുവാവ് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ മാണ്ടിവിയില്‍ ടയര്‍ പഞ്ചര്‍ കട നടത്തുന്ന ഭരതന്നൂര്‍ മാറനാട് തുറ്റിയറ ശ്രേയസില്‍ ഡി.എസ്. ഷൈജു (48) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിക്കുന്നതിനായി റെയില്‍വേ സ്റ്റേഷനിലെത്തിയതിന് പിന്നാലെ ഷൈജുവിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഭാര്യ: വി.എസ്. ഷീബ. മകന്‍: ശ്രേയസ്.
Next Story