- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി റോഡിൽ ഉഗ്ര ശബ്ദം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതും ദയനീയ കാഴ്ച; അഞ്ചലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; മരിച്ചത് ഉണ്ണിക്കുന്ന് സ്വദേശി സംഗീത്
കൊല്ലം: അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് (21) ആണ് മരിച്ചത്. അഞ്ചൽ-പുനലൂർ റോഡിൽ വെച്ചാണ് സംഗീത് സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ നിന്നെത്തിയ കാറും തമ്മിൽ കൂട്ടിയിടിച്ചത്. അപകടം രാത്രി ഒമ്പത് മണിയോടെയാണ് സംഭവിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഉണ്ണിക്കുന്ന് സ്വദേശി സരോഷ് കുമാറിനെ (22) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ സംഗീത് ഓടിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Next Story