- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; ബൈക്കിന്റെ വേഗമാകാം അപകടകാരണമെന്ന് പോലീസ്
വയനാട്: വയനാട് അമ്പലവയലില്‍ രാത്രിയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മരണം. ചുള്ളിയോട് റോഡില്‍ റെസ്റ്റ് ഹൗസിന് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് കോലമ്പറ്റ സ്വദേശികളായ സുധീഷും സുമേഷും മരിച്ചത്.
യുവാക്കള്‍ യാത്ര ചെയ്ത ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും വേഗമാകാം അപകടത്തിന് കാരണം എന്നാണ് പോലീസ് നിഗമനം.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Next Story




