ഇടുക്കി: മകളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പിതാവിന് ശിക്ഷ വിധിച്ച് കോടതി. പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ചിരിക്കുകയാണ് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41 കാരനെതിരെയുള്ള കേസിലാണ് വിധി വന്നിരിക്കുന്നത്.

17 വർഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പൈനാവ് അതിവേ​ഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ആണ് കേസിൽ വാദം കേട്ട് വിധി പുറപ്പെടുവിച്ചത്. 2022 ലാണ് പ്രതി മകളെ പീഡിപ്പിച്ചത്. സംഭവം അതിക്രൂരമെന്ന് കോടതി വ്യക്തമാക്കി.