തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയവർ കുടുങ്ങി. നെടുമങ്ങാടും പരിസര പ്രദേശങ്ങളിലുമാണ് ഇവർ വിൽപ്പന നടത്തിവന്നത്. തിരുവനന്തപുരം റൂറൽ പോലീസ് ഡാൻസാഫ് ടീം നടത്തിയ ലഹരി പരിശോധനയിലാണ് കഞ്ചാവ് പൊതികൈവശം വച്ച പനവൂർ വിളയിൽ എസ്.പി.കെ മൻസിലിൽ സൂഫിയാൻ , പനവൂർ സുധീർ മൻസലിൽ യൂസഫ് എന്നിവരെ അറസ്റ്റ് ചെയ്തത്.

ഇരുവരും സ്ഥിരമായി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസ് ടീം അംഗങ്ങൾ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.