തൃശൂര്‍: ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ ബുള്ളറ്റിലെത്തി മാല പൊട്ടിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെയും പിടികൂടി പൊലീസ്. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശി തൃക്കൂക്കാരന്‍ വീട്ടില്‍ റോഷന്‍ (27), വരാപ്പുഴ ചിറക്കകം സ്വദേശി ഗാര്‍ഡിയന്‍പറമ്പ് വീട്ടില്‍ ശരത്ത് (27) എന്നിവരാണ് കുടുങ്ങിയത്.

കവര്‍ച്ച ചെയ്ത മാലകളും കവര്‍ച്ചക്കായി ഉപയോഗിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും മാല വിറ്റ് വാങ്ങിയ സ്മാര്‍ട്ട് ഫോണുകളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.നിരവധി മാല പൊട്ടിക്കല്‍, ബൈക്ക് മോഷണ കേസുകളില്‍ പ്രതിയായ റോഷനാണ് സംഘത്തലവന്‍. തുടർന്ന് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.