- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സൈസിനെ കണ്ടതും പരുങ്ങൽ; പരിശോധനയിൽ കുടുങ്ങി; 21.2 കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 21.2 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. മധു സ്വൈൻ (28 വയസ്), സിലു സേദി (26 വയസ്) എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ യുടെ നേതൃത്വത്തിലാണ് പ്രതികളെ കുടുക്കിയത്.
എക്സൈസ് ഐബി പ്രിവന്റീവ് ഓഫീസർ ഷിബിൻ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർ അജിത് പി, ജിത്തു പി പി, സിവിൽ എക്സൈസ് ഓഫീസർ ദീപക് (എക്സൈസ് സൈബർ സെൽ), എക്സൈസ് സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷാജു സി പി, അബ്ദുൾ റഹൂഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിൻ ബ്രൈറ്റ് ഡി ആർ, തോബിയാസ് ടി എ, ജിഷ്ണു സി പി, ജംഷീർ എൻ, വൈശാഖ് കെ എന്നിവരും സംഘത്തിലുണ്ടായിരുന്നുവെന്ന് എക്സൈസ് വ്യക്തമാക്കി.
Next Story