- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ട്രെയിൻ വര്ക്കലയിലെത്തിയതും ഒരാൾക്ക് വെപ്രാളം; യാത്രാമധ്യേ നിയമ വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമം; പ്രതിയെ പൊക്കി പോലീസ്
തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്തു കൊണ്ടിരുന്ന വിദ്യാർത്ഥിനിയോട് മോശം പെരുമാറ്റം. യാത്ര ചെയ്ത നിയമ വിദ്യാർഥിനിയെയാണ് കടന്നുപിടിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്സിലാണ് സംഭവം.
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വര്‍ക്കലയില്‍ വച്ചാണ് വിദ്യാർഥിനിയെ പ്രതി കടന്നുപിടിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ പ്രതി അപമര്യാദയായി പെരുമാറിയെന്ന് യുവതി റെയിൽവേ പോലീസിൽ പരാതിപ്പെട്ടു. ശേഷം പിതാവിനൊപ്പം പെൺകുട്ടി പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി പരാതി നൽകി.
തമ്പാനൂര്‍ സ്‌റ്റേഷനിൽവച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ വിശദമൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃശൂരിലുള്ള ലോ കോളജിലാണ് വിദ്യാർഥിനി പഠിക്കുന്നത്.