- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചേട്ടാ..ഇത് എത്ര മൈലേജ് കിട്ടും..'; നല്ല മാന്യമായ പെരുമാറ്റത്തിൽ സംസാരം; ബുള്ളറ്റ് ഒന്ന് ഓടിച്ചുനോക്കാൻ വാങ്ങിയതും സ്വാഭാവം മാറി; ഉടമയെ വെട്ടിച്ച് വിരുതൻ കാട്ടിയത്; കൈയ്യോടെ പൊക്കി പോലീസ്
പാലക്കാട്: പട്ടാമ്പിയിൽ ടെസ്റ്റ് ഡ്രൈവിനിടെ ബുള്ളറ്റ് മോഷ്ടിച്ച പ്രതിയെ പട്ടാമ്പി പോലീസ് പിടികൂടി. കോഴിക്കോട് ഫാറൂഖ് സ്വദേശി മുനീറാണ് പിടിയിലായത്. ഓഗസ്റ്റ് 15-ന് നടന്ന സംഭവത്തിൽ ഫേസ്ബുക്ക് മാർക്കറ്റ് വഴി ബുള്ളറ്റ് വിൽപ്പനയ്ക്കുള്ള പരസ്യം കണ്ട് വല്ലപ്പുഴ ചൂരക്കോട് എത്തിയ പ്രതി, വിൽപ്പനക്കാരൻ്റെ ശ്രദ്ധ മാറ്റിയ ശേഷം വാഹനം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
വാഹന ഉടമയായ ചൂരക്കോട് സ്വദേശി ഷാഫി നൽകിയ പരാതിയെ തുടർന്ന് പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് ഫാറൂഖിൽ നിന്ന് പിടികൂടാൻ പോലീസിന് സാധിച്ചത്. മോഷ്ടിച്ച ബുള്ളറ്റും പോലീസ് കണ്ടെടുത്തു.
പട്ടാമ്പി സിഐ അൻഷാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ, പെരിന്തൽമണ്ണ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാനമായ മോഷണ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.