- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടിൽ അതിക്രമിച്ച് കയറി പുള്ളിമാനെ വേട്ടയാടി പിടിച്ചു; രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ; സംഭവം പുൽപ്പള്ളിയിൽ
വയനാട്: പുല്‍പ്പള്ളിയില്‍ കുരുക്ക് വെച്ച് പുള്ളിമാനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.വയനാട് പുല്‍പ്പള്ളി പാതിരി റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറി പുള്ളിമാനെ കുരുക്ക് വെച്ച് പിടികൂടി ഇറച്ചിയാക്കിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. പാതിരി ഉന്നതി സ്വദേശികളായ സതീഷ് (40), രാജന് (44) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മാനിന്റെ ഇറച്ചിയും വേട്ടയ്ക്ക് ഉപയോഗിച്ച കുരുക്കുകളും ആയുധങ്ങളും കണ്ടെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരായ എ.എസ്. അഖില്‍ സൂര്യദാസ്, സി.എസ്. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ സഹായത്തോടെ പാതിരി റിസര്‍വ് വനത്തിനകത്തെ പൊളന്ന ഭാഗത്തുനിന്നും മാനിന്റെ ജഡാവശിഷ്ടങ്ങളും കുരുക്ക് നിര്‍മിക്കാന്‍ ഉപയോഗിച്ച കേബിളും മറ്റ് ആയുധങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.