- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സിന്റെ സ്വർണ മാല പൊട്ടിച്ചോടിയ കേസ്; പ്രതിയെ പൊക്കി പോലീസ്; സംഭവം ആലുവയിൽ
ആലുവ: ചുണങ്ങംവേലിയിൽ രാജഗിരി ആശുപത്രിയിലെ നഴ്‌സിന്റെ അര പവൻ തൂക്കമുള്ള മാല പൊട്ടിച്ച കേസിലെ പ്രതി പിടിയിൽ. ചെങ്ങമനാട് പാലപ്രശേരിയിൽ ബാലനാണ് (40, ബാലു) എടത്തല പൊലീസിന്റെ അറസ്റ്റിലായത്. ഇന്നലെ രാത്രി ചെങ്ങമനാട് നിന്ന് എടത്തല ഇൻസ്പെക്ടർ കെ. സിനോദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ 23ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് നായത്തോട് ചെത്തിക്കോട് പുതുശേരി വീട്ടിൽ മരിയ സെബാസ്റ്റ്യന്റെ മാല മോഷ്ടിച്ചത്. കാൽനടയായെത്തി മാല മോഷ്ടിച്ച ശേഷം ഓടിയ പ്രതി അല്പം അകലെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭ്യമായ നമ്പർ പ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രതി സഞ്ചരിച്ച സ്കൂട്ടർ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പ്രതി മോഷ്ടിച്ചതാണെന്ന് വ്യക്തമായി. മുഖത്ത് മാസ്കും തലയിൽ ഹെൽമെറ്റും വച്ചതിനാൽ ഏറെ ശ്രമകരമായാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.