- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രതികളെ പൊക്കി പോലീസ്; സംഭവം ചങ്ങനാശേരിയിൽ
ചങ്ങനാശേരി: ചങ്ങനാശേരി സ്വദേശിയായ ഒരു ബിസിനസുകാരനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് പേരെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ചെങ്ങളം നായിപ്ലാവിൽ സാജൻ (47), കൂരോപ്പട ളാക്കാട്ടൂർ ഉള്ളന്നൂർ അനൂപ് (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 18-നാണ് സംഭവം നടന്നത്. പള്ളിക്കത്തോട്ടുള്ള സമോവർ ഗ്രാൻഡ് റസ്റ്റോറന്റിൽ വിളിച്ചുവരുത്തിയ പരാതിക്കാരനായ ബിസിനസുകാരനെ, അദ്ദേഹത്തിന്റെ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി. തുടർന്ന്, ഇയാളിൽ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെടുകയും, കയ്യിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി.
പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ പി.എൻ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.