കൽപറ്റ: ജില്ലയിൽ ലഹരി ഉപയോഗം വർധിക്കുന്നതിനിടെ, കഞ്ചാവും എം.ഡി.എം.എയുമായി യുവാവിനെ കമ്പളക്കാട് പോലീസ് പിടികൂടി. ഇതിനിടെ, പൊഴുതനയിൽ ആളൊഴിഞ്ഞ വീട്ടിൽ പണം വെച്ച് ചീട്ട് കളിച്ച 25 പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്‌നാസ് (32) ആണ് 1.25 ഗ്രാം എം.ഡി.എം.എ, 0.870 ഗ്രാം കഞ്ചാവ് എന്നിവയുമായി അറസ്റ്റിലായത്. ഇയാളിൽ നിന്ന് ലഹരി ഉപയോഗിക്കാനുള്ള ഹുക്കയും കണ്ടെടുത്തു. മുമ്പും സമാന കേസുകളിൽ പ്രതിയായ അജ്‌നാസിനെ കോടതി റിമാൻഡ് ചെയ്തു.