കൊ​ട്ടി​യം: യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ക്കോ​വി​ൽ​വ​ട്ടം, ന​ടു​വി​ല​ക്ക​ര​യി​ൽ നി​ത്യ​ഭ​വ​ന​ത്തി​ൽ നി​ഖി​ൽ (27), ന​ടു​വി​ല​ക്ക​ര​യി​ൽ ഉ​ദ​യ​ഭ​വ​ന​ത്തി​ൽ രാ​ഹു​ൽ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് യു​വാ​വി​ന് മാ​ര​ക​മാ​യ പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. പ​രി​ക്കേ​റ്റ യു​വാ​വി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.