- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആര്‍ടിസി കണ്ടക്ടറെ തല്ലിച്ചതച്ച് രണ്ട് പവന് മാല പൊട്ടിച്ചെടുത്തെന്ന് പരാതി; സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയിൽ; സംഭവം തൃശൂരിൽ
തൃശൂർ: കേച്ചേരിയിൽ റോഡ് ബ്ലോക്ക് സംബന്ധിച്ച തർക്കത്തിനിടെ കെഎസ്ആർടിസി കണ്ടക്ടറെ സ്വകാര്യ ബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഗുരുവായൂർ റൂട്ടിലോടുന്ന 'കൃഷ്ണരാജ്' ബസിലെ കണ്ടക്ടർ മണ്ണുത്തി കാളത്തോട് സ്വദേശി മുഹമ്മദ് സ്വാലിഹിനെ (43) ആണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി സ്വദേശി രാജേഷ് കുമാറിനാണ് (33) കെഎസ്ആർടിസി കണ്ടക്ടർക്ക് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9.30ന് സുൽത്താൻ ബത്തേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് അക്കിക്കാവ് ബൈപ്പാസ് വഴി കേച്ചേരിയിലെത്തിയപ്പോഴാണ് സംഭവം. റോഡ് ബ്ലോക്ക് ആയതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്.
മർദ്ദനത്തിൽ പരിക്കേറ്റ കെഎസ്ആർടിസി കണ്ടക്ടർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കണ്ടക്ടറുടെ രണ്ട് പവൻ തൂക്കം വരുന്ന മാല നഷ്ടപ്പെടുകയും ടിക്കറ്റ് മെഷീന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പരാതിയുണ്ട്. സ്വ