- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല ഹൈബ്രിഡ് ഇനം 'കുഷ്'; മലേഷ്യയില്‍ നിന്ന് എത്തിച്ച് കുബുദ്ധി; ഒടുവിൽ എക്സൈസ് പരിശോധനയിൽ കുടുങ്ങി; 6 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
കോഴിക്കോട്: വിപണിയിൽ ആറ് ലക്ഷം രൂപയിലധികം വിലമതിക്കുന്ന 450 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി (കുഷ്) യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഓമശ്ശേരി താഴെപ്പോയിൽ സ്വദേശി ടി.പി. മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പ്രഹ്‌ളാദൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അരയിടത്ത് പാലത്തിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്.
മലേഷ്യയിൽ നിന്ന് ബംഗളൂരു വഴിയാണ് ഈ ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 'കുഷ്' എന്നറിയപ്പെടുന്ന ഈ ലഹരിവസ്തു സമൂഹമാധ്യമങ്ങൾ വഴി ഓർഡർ സ്വീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു. പ്രതി ഏറെ നാളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, മലപ്പുറത്ത് രണ്ടിടങ്ങളിലായി നടന്ന എക്സൈസ് പരിശോധനയിൽ 12.28 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. ഇതിനെ തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പുൽപ്പറ്റയിൽ 5.68 ഗ്രാം മെത്താംഫിറ്റമിനുമായി രഞ്ജുമോനെയും കാവനൂരിൽ 6.6 ഗ്രാം മെത്താംഫിറ്റമിനുമായി ഷാജി.കെ യെയുമാണ് അറസ്റ്റ് ചെയ്തത്.