- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സാപ്പിലൂടെ ചങ്ങാത്തം കൂടി; പിന്നാലെ ചാറ്റുകൾ പുറത്തുവിടുമെന്ന് നിരന്തര ഭീഷണി; തൃശൂരിൽ യുവതിയെ ശല്യം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
തൃശൂർ: യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും മാനഹാനി വരുത്തുകയും ചെയ്‌ത കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി എറണാകുളത്ത് അറസ്റ്റിൽ. വാഴക്കുളം സ്വദേശി മാടവന വീട്ടിൽ സിറാജ് (26) ആണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ സൈബർ പോലീസ് സംഘത്തിന്റെ പിടിയിലായത്.
വാട്‌സ്ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച യുവതിയുമായുള്ള ചാറ്റുകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ശല്യപ്പെടുത്തി മാനഹാനി വരുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. 2022-ൽ തൃശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേസിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത്.
പ്രതിയെ ഇരിങ്ങാലക്കുടയിലുള്ള തൃശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എസ്. സുജിത്ത്, സബ് ഇൻസ്‌പെക്ടർ സി.വി., പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, ഷിബു, വാസു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.