കൊച്ചി: യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി വീട്ടിൽ രഞ്ജിത്ത് (42), നായരമ്പലം വാഴത്തറ വീട്ടിൽ ഋത്വിക് (35) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

പരാതിക്കാരനായ അനന്തുവിൻ്റെ സുഹൃത്ത് ബിനിലിനെ ശാരീരികമായി ഉപദ്രവിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി അനന്തുവും സുഹൃത്തുക്കളായ ജിത്തൂസ്, ബിനിൽ, നോയൽ എന്നിവരും നോയലിൻ്റെ വീടിന് സമീപം സംസാരിച്ചിരിക്കവേ ബൈക്കിലെത്തിയ പ്രതികൾ ജിത്തൂസിനെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.