- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖത്ത് നല്ല കള്ളലക്ഷണം; പിടിച്ചുനിർത്തി പരിശോധിച്ചതും കുടുങ്ങി; സ്കൂട്ടറിനുള്ളിൽ സൂക്ഷിച്ച നിലയിൽ മുന്തിയ ഇനം കഞ്ചാവ്; പ്രതിയെ പൊക്കി പോലീസ്
കൊച്ചി: കളമശ്ശേരിയിൽ വാഹനം വിൽക്കാനെത്തിയ യുവാവിൽ നിന്ന് 2 കിലോയോളം കഞ്ചാവ് പിടികൂടി. മഞ്ഞുമ്മൽ സ്വദേശിയായ കെ.ആർ. രാഹിൻ (26) ആണ് അറസ്റ്റിലായത്. കളമശ്ശേരി വട്ടേക്കുന്നം മേക്കേരി ലൈൻ റോഡിൽ സംശയകരമായ സാഹചര്യത്തിൽ സ്കൂട്ടറുമായി നിന്നിരുന്ന ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
പരിശോധനയിൽ സ്കൂട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 2.144 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കഞ്ചാവ് വിൽപ്പന നടത്താനാണ് പ്രതി ഇവിടെയെത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം നഗരത്തിൽ ലഹരി പരിശോധന കർശനമാക്കിയിട്ടുണ്ട്. ഡാൻസാഫ് ടീമിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ റെയ്ഡുകൾ നടക്കുന്നുണ്ട്. ഡിസിപിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.