- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ ആൺകുട്ടിയെ വിടാതെ പിന്തുടർന്നു; ലൈംഗിക ഉദ്ദേശ്യത്തോടെ നോട്ടം; കേസിൽ 59കാരൻ അറസ്റ്റിൽ
തൃശൂർ: സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന കേസുമായി ബന്ധപ്പെട്ട് 59കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മണലൂർ പാലാഴിയിൽ താമസിക്കുന്ന കരുവന്തല നാരായണപറമ്പത്ത് വീട്ടിൽ അനിൽകുമാറിനെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 23 നും 24 നും വൈകിട്ട് നാലോടെ ആൺകുട്ടി സ്‌കൂൾ വിട്ടു പോകുന്ന സമയത്ത് സ്‌കൂൾ മൈതാനത്തും സ്‌കൂൾ പരിസരത്തു വെച്ചും ലൈംഗിക ഉദ്ദേശ്യത്തോടെ ഇയാൾ പിന്തുടരുകയായിരുന്നു. പാവറട്ടി പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമകേസുകളും ഒരു പോക്സോ കേസും അടക്കം അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു. വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story