കുവൈറ്റ്: സ്പോൺസറുടെ കാർ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം ചെയ്ത കേസിൽ ഇന്ത്യക്കാരനായ ഗാർഹിക തൊഴിലാളി കുവൈത്തിൽ അറസ്റ്റിലായി. ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

ഡ്രൈവർ എന്ന നിലയിൽ ഈ വാഹനത്തിൽ ആവശ്യക്കാർക്ക് ഹെറോയിൻ എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ രീതിയെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായതിന് ശേഷം പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടർ നടപടികൾക്കായി ഇയാളെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് കൈമാറി. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.