- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂര് വിമാനത്താവള പരിസരത്ത് നിന്ന് കറങ്ങിയ ആളെ കണ്ട് നല്ല പരിചയം; പന്തികേട് തോന്നി പിടിച്ചുനിർത്തി പരിശോധിച്ചതും തൂക്കി; പ്രതിയെ കണ്ട് എക്സൈസിന് തലവേദന
മലപ്പുറം: കരിപ്പൂർ വിമാനത്താവള പരിസരവും കാലിക്കറ്റ് സർവകലാശാലയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാരക രാസലഹരി വസ്തുവായ മെത്താഫിറ്റമിൻ വിതരണ സംഘത്തിലെ പ്രധാനിയെ എക്സൈസ് സംഘം പിടികൂടി. തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് സ്വദേശി മുഹമ്മദ് സഹൽ (30) ആണ് 131.659 ഗ്രാം മെത്താഫിറ്റമിനുമായി അറസ്റ്റിലായത്.
മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ. ജിനീഷിന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയിൽ നിന്ന് ഒരു കാറും 27,000 രൂപയും കണ്ടെടുത്തു. വാഹനത്തിൽ കടത്തുകയായിരുന്ന ലഹരി വസ്തുവാണ് പിടിച്ചെടുത്തത്.
നേരത്തെയും ഇയാൾ ലഹരിക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 2023-ൽ മസിനഗുഡിയിൽ വെച്ച് മെത്താഫിറ്റമിനുമായി പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ലഹരിക്കടത്തിൽ സജീവമായതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. കാലിക്കറ്റ് സർവകലാശാല കാമ്പസിനകത്തും പുറത്തും മെത്താഫിറ്റമിൻ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് കണ്ടെത്തിയിട്ടുണ്ട്.