- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ അപകടമുണ്ടാക്കി; സഹായിക്കാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്
കൊല്ലം: എഴുകോണിൽ മദ്യലഹരിയിൽ വാഹനാപകടത്തിൽപ്പെട്ട ശേഷം സഹായത്തിനെത്തിയ പൊലീസുകാരെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ഇരുമ്പനങ്ങാട് സ്വദേശി സുനിൽകുമാർ, മാറനാട് സ്വദേശികളായ അനന്തു, മഹേഷ് എന്നിവരാണ് പിടിയിലായത്.
അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനോടും നാട്ടുകാരോടും പ്രതികൾ ആദ്യം തട്ടിക്കയറുകയായിരുന്നു. തുടർന്ന്, സംഭവസ്ഥലത്തെത്തിയ എഴുകോൺ സബ്ബ് ഇൻസ്പെക്ടർ രജിത് എസ്.ആർ.-നെയും മറ്റ് പൊലീസുകാരെയും പ്രതികൾ അസഭ്യം പറയുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. ഇവരുടെ ആക്രമണത്തിൽ പൊലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.
അറസ്റ്റിലായ അനന്തുവിനും മഹേഷിനും നിരവധി ക്രിമിനൽ കേസുകളിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. എഴുകോൺ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രജിത് എസ്.ആർ., അജിത് വി.കെ., സിപി.ഒ.മാരായ സനിൽ, സനൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ വിവിധ വകുപ്പുകളിൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.