- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിക്അപ് വാനിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമം; ഒരാളെ കൈയ്യോടെ പൊക്കി എക്സൈസ്
കൊല്ലം: ചാത്തന്നൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വിൽപനക്കായി പിക്അപ് വാനിൽ എത്തിച്ച 120 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 1200 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളാണ് ഇത്രയും വൻ ശേഖരത്തിൽ ഉൾപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അൻഷാദ് (32) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
മയ്യനാട് കൂട്ടിക്കടയിൽ നടന്ന റെയ്ഡിലാണ് ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ശംഭു, ഹാൻസ്, കൂൾ, ഗണേഷ് എന്നീ ഇനങ്ങളിൽപ്പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൊല്ലം വടക്കേവിള വില്ലേജിൽ അയത്തിൽ തൊടിയിൽ വീട്ടിൽ താമസിക്കുന്ന അൻഷാദാണ് പിടിയിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപനക്കായി കൊണ്ടുവന്നതാണ് ഈ ഉൽപ്പന്നങ്ങൾ എന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂട്ടിക്കട റെയിൽവെ ഗേറ്റിന് കിഴക്കുവശത്തുനിന്നാണ് എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ വി.കെ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എസ്. നിഷാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം. മുഹമ്മദ് ഷെഹിൻ, മുഹമ്മദ് സഫർ, അർജുൻ, സിജു രാജ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. അടുത്തിടെ എക്സൈസ് നടത്തുന്ന ഏറ്റവും വലിയ പാൻ മസാല വേട്ടയാണിത്.