ഷൊർണൂർ: ഷൊർണൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ രണ്ടര പവൻ മാല കവർന്ന കേസിൽ പ്രതി പിടിയിലായി. ആ​ല​പ്പു​ഴ കാ​യം​കു​ളം കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യാ​യ സ​ജി​ത്കു​മാ​ർ എ​സ്. പി​ള്ള (38) എന്ന സച്ചു​വാ​ണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നിരവധി സമാന കേസുകളുണ്ട്.

മേയ് 20-ന് പറക്കുറ്റിക്കാവ് ഭാഗത്ത് ബസിൽ നിന്നിറങ്ങി നടന്നുപോവുകയായിരുന്ന വയോധികയെ ബൈക്കിലെത്തിയ പ്രതി പിന്തുടർന്ന് മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഷൊർണൂർ ഇൻസ്പെക്ടർ വി. രവികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ഉപയോഗിച്ച പൾസർ ബൈക്ക് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ചു. ഷൊർണൂർ ഷാഡോ പോലീസ് ലോഡ്ജ് വളഞ്ഞതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സിവിൽ പോലീസ് ഓഫീസർ സന്ധ്യ, എ.എസ്.ഐ അനിൽകുമാർ, എസ്.പി.ഒ ജി. സജീഷ്, എസ്.പി.ഒ റിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.