- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന്റെ വരവിൽ തന്നെ പന്തികേട്; തടഞ്ഞ് നിർത്തി പരിശോധിച്ച് പോലീസ്; പോക്കറ്റിലെ പോളിത്തീന്‍ കവറില്‍ കണ്ടത്; യുവാവിനെ കൈയ്യോടെ പൊക്കി
സുൽത്താൻബത്തേരി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി (MDMA) മലപ്പുറം സ്വദേശിയായ യുവാവിനെ മുത്തങ്ങയിൽ അറസ്റ്റ് ചെയ്തു. സംസ്‌ഥാന ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും സംയുക്‌തമായി നടത്തിയ വാഹന പരിശോധനയിലാണ് സംഭവം.
മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മൽ സ്വദേശി പി. മുഹമ്മദ് ജംഷീദ് (30) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 8.05 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ജംഷീദ് പിടിയിലായത്.
കർണാടക ഭാഗത്തുനിന്നുമെത്തിയ കെ.എൽ 54 എച്ച് 6018 നമ്പർ കാർ തടഞ്ഞു പരിശോധിച്ചപ്പോഴാണ്, പാന്റിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. സബ് ഇൻസ്‌പെക്ടർമാരായ ജെസ്വിൻ ജോയ്, കെ.എം അർഷിദ്, എ.എസ്.ഐ അശോകൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മോഹൻദാസ്, സിവിൽ പോലീസ് ഓഫീസർ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.




