- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രൗണ്ടില്‍ വാഹനം വച്ച് തക്കം നോക്കി നിന്നു; ബാഗിൽ നിറച്ച് പണം; യുവാവിന്റെ കൈയ്യിൽ നിന്ന് ലക്ഷങ്ങൾ അടിച്ചുമാറ്റിയ മുഖ്യ പ്രതി അറസ്റ്റിൽ
കോഴിക്കോട്: യുവാവിനെ ആക്രമിച്ച് രണ്ടര ലക്ഷം രൂപ കവർന്ന കേസിലെ പ്രധാന പ്രതിയെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി വീട്ടിൽ ഹർഷാദ് (30) ആണ് പിടിയിലായത്. കണ്ണൂർ സ്വദേശിയായ മുഹമ്മദ് നസീറിനെയാണ് ഇയാൾ സംഘത്തോടൊപ്പം ചേർന്ന് മലാപ്പറമ്പിലെ ഇഖ്‌റ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് ആക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തത്.
സംഭവത്തിൽ മുഹമ്മദ് നസീറിന്റെ മൊബൈൽ ഫോൺ സംഘം തല്ലിത്തകർക്കുകയും 2.5 ലക്ഷം രൂപ അടങ്ങിയ ബാഗ് ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന മുനീർ മുസ്തഫ എന്നയാളാണ് ക്രിപ്‌റ്റോ കറൻസിക്കായി പേരാമ്പ്ര സ്വദേശിയായ അൻസിഫിനെ സമീപിച്ചത്. ഇതിന്റെ പണം കൈമാറാനാണ് മുഹമ്മദ് നസീർ എത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഹർഷാദിലേക്ക് എത്തിയത്. വെള്ളയിൽ ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റ് പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




