- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മച്ചി കുറച്ച് വെള്ളം തരുമോ? എന്ന് ചോദിച്ചെത്തി; പിന്നാലെ കേട്ടത് നിലവിളി; അടുക്കളയിൽ നിന്ന വയോധികയുടെ മാല പൊട്ടിച്ച യുവാവിനെ പൊക്കി പോലീസ്
കാലടി: വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ അങ്കമാലി പൊലീസ് പിടികൂടി. കിടങ്ങൂർ ഗാന്ധിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന മറ്റൂർ സ്വദേശി മനു (30) ആണ് അറസ്റ്റിലായത്. പുളിയനം ഹൈസ്കൂളിന് സമീപമുള്ള വൃദ്ധയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാലയാണ് ഇയാൾ കവർന്നത്.
കഴിഞ്ഞ 10-ന് ഉച്ചയോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ പ്രതി, വീടിന്റെ മുറ്റത്തെത്തി വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ തിരിഞ്ഞ വൃദ്ധയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്ത് പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ ആലുവ ഡി.വൈ.എസ്.പി. ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതിയെ കണ്ടെത്താനുള്ള ഊർജ്ജിത നടപടികൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി മനു പിടിയിലായത്. ഇയാൾ വിൽപ്പന നടത്തിയ കാലടിയിലെ ജ്വല്ലറിയിൽ നിന്ന് മാലയും കണ്ടെടുത്തു.




