- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോഡ്ജ് മുറിയിൽ ഒളിവ് ജീവിതം; പോലീസിന്റെ വരവിൽ കുടുങ്ങി; പയ്യോളിയിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസുമായി ബന്ധപ്പെട്ട് മധ്യവയസ്കന് അറസ്റ്റിൽ. കോഴിക്കോട് പയ്യോളി അയനിക്കാട് അറബിക് കോളേജിന് സമീപം താമസിക്കുന്ന പുതുപ്പണം മൂലയില്‍ വട്ടക്കണ്ടി ഹാരിസ്(56) ആണ് പയ്യോളി പോലീസിന്റെ വലയിൽ കുടുങ്ങിയത്. നവംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയെ ഉപദ്രവിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ മലപ്പുറം തിരൂരങ്ങാടിയിലെ ലോഡ്ജില്‍ വച്ചാണ് പോലീസ് . കോടതിയില്‍ ഹാജരാക്കിയ ഹാരിസിനെ റിമാന്റ് ചെയ്തു. പയ്യോളി പൊലീസ് ഇന്‍സ്പെക്ടര്‍ പി ജിതേഷാണ് കേസ് അന്വേഷിച്ചത്.
Next Story




