കോഴിക്കോട്: പയ്യോളിയിൽ കേരളോത്സവ പരിപാടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 70 വയസ്സുകാരനായ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. മണിയൂർ എളമ്പിലാട് സ്വദേശിയായ എം.പി. വിജയൻ (70) ആണ് പോക്സോ കേസിൽ പിടിയിലായത്. ഒക്ടോബർ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മുൻകൂർ ജാമ്യത്തിനുള്ള ശ്രമം കോടതി തള്ളിയതോടെ പയ്യോളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വൈദ്യപരിശോധനകൾക്ക് ശേഷം റിമാൻഡ് ചെയ്യുകയും ചെയ്തു.