- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുപണിക്ക് ലോൺ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ; പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
കൽപ്പറ്റ: വീടുപണിക്ക് ലോൺ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉരുൾപൊട്ടൽ ദുരന്തബാധിതയായ സ്ത്രീയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുനെല്ലി വെങ്ങാട്ട് വീട്ടിൽ ഇഗ്നേഷ്യസ് അരൂജ (55) യെയാണ് കൽപറ്റ പോലീസ് മാനന്തവാടിയിൽ നിന്ന് പിടികൂടിയത്.
പുത്തുമല, ചൂരൽമല ദുരന്തബാധിതയും എഴുത്തും വായനയും അറിയാത്ത സാധാരണക്കാരിയുമായ സ്ത്രീയിൽ നിന്ന് പ്രോസസിങ് ചാർജ് എന്ന പേരിൽ 6,05,000 രൂപയാണ് ഇയാളും സംഘവും ചേർന്ന് തട്ടിയെടുത്തത്. അയൽവാസികളിൽ നിന്ന് സ്വർണം പണയം വെച്ചാണ് പരാതിക്കാരി ഈ തുക കണ്ടെത്തിയത്.
പണം തിരികെ ചോദിച്ചപ്പോൾ ഇഗ്നേഷ്യസ് അരൂജ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇയാൾ നിരവധി സമാന കേസുകളിൽ പ്രതിയാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേസിൽ മറ്റ് രണ്ട് പേരെക്കൂടി പിടികൂടാനുണ്ട്.
Next Story




