- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തിന്റെ പലഭാഗങ്ങളിലുള്ള പോലീസുകാർ നോട്ടമിട്ടിരുന്ന ആ മലപ്പുറംകാരൻ; ജോലി ആളുകളെ വിശ്വസിപ്പിച്ച് പണം തട്ടുന്നത്; ഒടുവിൽ മുജീബിനെ വലയിൽ കുടുക്കിയ ബുദ്ധി ഇങ്ങനെ
മലപ്പുറം: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 95 ഓളം സൈബർ കേസുകളിൽ പ്രതിയായ മലപ്പുറം വാളഞ്ചേരി സ്വദേശി മുജീബിനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു.
ട്രേഡിംഗ് ആപ്പ് വഴി കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് മാരാരിക്കുളം സ്വദേശിയിൽ നിന്ന് പല തവണകളായി 3,40,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ രക്ഷപ്പെട്ടതിനെ തുടർന്ന് ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. നീണ്ട അന്വേഷണത്തിന് ശേഷമാണ് മുജീബിനെ വാളഞ്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ കേരളത്തിലെ കൊല്ലം, പാലക്കാട് സൈബർ പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story




