- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിനിമം ആറ് ഭാഷയെങ്കിലും തെറ്റാതെ സംസാരിക്കാൻ അറിയാം; ഇടയ്ക്ക് പെട്ടെന്ന് പണക്കാരനാക്കാൻ മോഹം; ഉണ്ടായിരുന്ന ജോലി കളഞ്ഞ് മറ്റൊരു വഴി തിരഞ്ഞെടുത്തതും കുടുങ്ങി; കൈയ്യോടെ പൊക്കി
കൽപ്പറ്റ: വേഗത്തിൽ പണക്കാരനാകുക എന്ന ലക്ഷ്യത്തോടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജോലി ഉപേക്ഷിച്ച യുവാവ് ലഹരിക്കടത്ത് കേസിൽ ഡൽഹിയിൽ വെച്ച് വയനാട് പോലീസിൻ്റെ പിടിയിലായി. ആലപ്പുഴ കരീലകുളങ്ങര സ്വദേശിയായ ആർ. രവീഷ് കുമാർ (28) ആണ് അറസ്റ്റിലായത്.
കേരളത്തിനു പുറമെ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള രവീഷ്, ഈ കഴിവ് ഉപയോഗിച്ച് ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാനിയായി വളർന്നു. കേരളത്തിലെ വിവിധ ജില്ലകളിലേക്കും കർണാടകയിലേക്കും ഇയാൾ ന്യൂജെൻ മയക്കുമരുന്നുകൾ എത്തിച്ചിരുന്നു. ലഹരിക്കടത്ത് സംഘങ്ങൾക്കിടയിൽ 'ഡ്രോപ്പെഷ്', 'ഒറ്റൻ' എന്നീ വട്ടപ്പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഇയാളുമായി ബന്ധമുള്ളവരെ പോലീസ് നിരീക്ഷിച്ച് വരികയാണ്. ലഹരിക്കടത്ത് ശൃംഖലകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Next Story




