- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ഓടിയെത്തി സിസിടിവി അടിച്ചുപൊട്ടിച്ചു; പിന്നാലെ വീട്ടിലേക്ക് മരപ്പലകയും കല്ലുമായെത്തി വണ്ടി തകർത്ത് മുഴുവൻ ബഹളം; പ്രതിയെ പൊക്കി പോലീസ്
പാലക്കാട്: വീട്ടിൽ അതിക്രമിച്ച് കയറി വാഹനവും സി സി ടി വി ക്യാമറകളും തല്ലിത്തകർത്ത സംഭവത്തിലെ പ്രതിയെ ചാലിശ്ശേരി പൊലീസ് പിടികൂടി. തൃത്താല ഞാങ്ങാട്ടിരി സ്വദേശി കൊഴിക്കാട്ടിൽ വീട്ടിൽ സൻഫീർ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതി തെക്കേ വാവനൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം നടത്തിയത്.
മരപ്പലകയും കല്ലുമായെത്തിയ പ്രതി വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ലുകൾ പൂർണ്ണമായും അടിച്ച് തകർത്തു. തുടർന്ന് വീടിൻ്റെ ജനൽ ചില്ലുകളും തകർത്ത പ്രതി വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും തല്ലി തകർത്തു. വീട്ടിലെ അംഗത്തോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സൂചന. നിലവിൽ സൻഫീറിൻ്റെ പേരിൽ മോഷണക്കേസ്, ലഹരിക്കേസ് എന്നിങ്ങിങ്ങനെ 15 ഓളം കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Next Story




