- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുമാനം ഒന്നുമില്ലാതെ തന്നെ വില കൂടിയ ബൈക്ക് വാങ്ങി; പൂർണമായ ആഡംബര ജീവിതം നയിച്ചതും പോലീസ് ശ്രദ്ധിച്ചു; ഒടുവിൽ അന്വേഷണത്തിൽ കള്ളത്തരം പുറത്ത്; കൈയ്യോടെ പൊക്കി
കോഴിക്കോട്: മയക്കുമരുന്ന് വിൽപ്പനയിലൂടെ പണം സമ്പാദിച്ച് ആഡംബര ജീവിതം നയിച്ച 23-കാരനായ യുവാവിന്റെ വിലകൂടിയ ബൈക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് പിടിച്ചെടുത്തു. പന്തീരാങ്കാവ് സ്വദേശിയായ കുറുക്കൻകുഴി പറമ്പിൽ രമിത്ത് ലാലിന്റെ (23) യാമഹ R15 മോഡൽ ബൈക്കാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റിൽ, കോഴിക്കോട് സിറ്റി ഡാൻസാഫ് ടീമും മെഡിക്കൽ കോളേജ് പോലീസും ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 73.80 ഗ്രാം എംഡിഎംഎയുമായി രമിത്ത് ലാൽ പിടിയിലായിരുന്നു. മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാതിരുന്നിട്ടും ഇയാൾ ഒന്നര ലക്ഷത്തിലേറെ വിലവരുന്ന ആഡംബര ബൈക്ക് വാങ്ങിയതും ആഡംബര ജീവിതം നയിച്ചതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ ബൈക്ക് ഉപയോഗിച്ചാണ് ഇയാൾ പലയിടങ്ങളിലും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തി.
ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണമുപയോഗിച്ചാണ് ഇയാൾ ആഡംബര ജീവിതം നയിച്ചിരുന്നതെന്ന് ബോധ്യമായതിനെ തുടർന്നാണ് ബൈക്ക് പിടിച്ചെടുത്തത്. ഇയാൾക്കെതിരെ പന്തീരാങ്കാവ് സ്റ്റേഷനിൽ ഒരു പോക്‌സോ കേസും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.




