- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരൊറ്റ അടിയിൽ 'പല്ല്' ഇളകി തെറിച്ചു..'; ഓട്ടോ പാർക്കിങ്ങിനെ ചൊല്ലി തുടങ്ങിയ തർക്കം; പിന്നാലെ നല്ല ഇടിപൊട്ടി; യുവാവിനെ പൊക്കി പോലീസ്; സംഭവം ബാലരാമപുരത്ത്
തിരുവനന്തപുരം: ബാലരാമപുരത്ത് ഓട്ടോ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയും, ഒരു ഓട്ടോ ഡ്രൈവർക്ക് പല്ല് നഷ്ടപ്പെടുകയും ചെയ്തു. സംഭവത്തിൽ ഒരു ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
പനയറക്കുന്ന് ഓട്ടോ സ്റ്റാൻഡിലാണ് ഇന്നലെ വൈകുന്നേരത്തോടെ സംഭവം നടന്നത്. ടേൺ തെറ്റിച്ച് ഓട്ടോ പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. അന്തിയൂർ സ്വദേശിയായ മോഹനൻ നായർക്കാണ് മർദ്ദനമേറ്റത്.
മോഹനൻ നായരെ മർദ്ദിച്ച കേസിൽ കാവിൻപുറം ചരലുവിള പുത്തൻ വീട്ടിൽ അരുൺ രാജ് (32) ആണ് അറസ്റ്റിലായത്. തർക്കത്തിനിടെ അരുൺ രാജ്, മോഹനൻ നായരുടെ പല്ല് അടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നേരത്തെയും ഓട്ടോ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പലതവണ തർക്കങ്ങൾ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ തർക്കം ഒടുവിൽ കടുത്ത മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു.




