മലപ്പുറം: മലപ്പുറം ചിയാനൂരിലെ നിരവധി വീടുകളിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി സജീറാണ് (51) അറസ്റ്റിലായത്.

രാത്രികാലങ്ങളിൽ ഗുഡ്‌സ് ഓട്ടോയിൽ എത്തി, സലീം എന്ന കൂട്ടുപ്രതിയെ മോഷണത്തിനായി ഇറക്കിവിട്ടശേഷം സജീർ ഓട്ടോയിൽ കാത്തിരിക്കുന്നതായിരുന്നു ഇവരുടെ രീതി.

സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മോഷണക്കേസുകളിൽ സജീറിന് പങ്കുണ്ട്. ഒളിവിൽപോയ സലീമിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. സജീറിനെ റിമാൻഡ് ചെയ്തു.