- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ മുദ്ര പതിപ്പിച്ച മാലകൾ നൽകി പറ്റിപ്പ്; ചെങ്ങന്നൂരിൽ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് ലക്ഷങ്ങള്‍; കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെച്ച് 2.60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശി സ്റ്റോയി വർഗീസ്, വൈക്കം തലയാഴം സ്വദേശി ബിജു എം.എസ്. എന്നിവരാണ് പിടിയിലായത്.
ചെങ്ങന്നൂർ കൊഴുവല്ലൂരിൽ പ്രവർത്തിക്കുന്ന ആർ.പി. ഫിനാൻസ് ഉടമ രാജൻ പിള്ള നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി 18 ഗ്രാമിന്റെയും 16 ഗ്രാമിന്റെയും തൂക്കം വരുന്ന മാലകൾ പണയം വെച്ചാണ് ഇവർ പണം തട്ടിയത്. 916 മുദ്ര വ്യാജമായി പതിപ്പിച്ച ഈ മാലകൾ ധനകാര്യ സ്ഥാപനത്തിൽ നൽകി 2.60 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.
ഒന്നാം പ്രതിയായ സ്റ്റോയി വർഗീസിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും രണ്ടാം പ്രതി ബിജുവിനെ ഓച്ചിറയിൽനിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റോയി വർഗീസ് വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണെന്നും ബിജുവും സമാനരീതിയിലുള്ള തട്ടിപ്പുകേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇരുവരും മുൻപും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.




