- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസ് കൺട്രോൾ റൂമിലേക്ക് വയോധികയുടെ പരാതി; അന്വേഷിക്കാനെത്തിയ എസ്ഐയെ കൈയ്യേറ്റം ചെയ്തും അസഭ്യം പറഞ്ഞെന്നും കേസ്; യുവാവിനെ കൈയ്യോടെ പൊക്കി
അടൂർ: അയൽവാസിയായ വയോധികയുടെ പരാതി അന്വേഷിക്കാനെത്തിയ അടൂർ പോലീസ് സബ് ഇൻസ്പെക്ടറെ മർദ്ദിച്ച കേസിൽ ആനന്ദപ്പള്ളി സ്വദേശി നജീബ് (37) അറസ്റ്റിലായി. അയൽവാസി നൽകിയ പരാതിയെത്തുടർന്ന് അന്വേഷണത്തിന് എത്തിയപ്പോഴാണ് നജീബ് പോലീസിനെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്. ഡിസംബർ 12-നായിരുന്നു സംഭവം. പോലീസുകാരന് പരിക്കേറ്റതിനെത്തുടർന്ന് പ്രതി ഒളിവിൽ പോയിരുന്നു.
പിന്നീട് അടൂർ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 2008-ൽ അടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു നരഹത്യാക്കേസിലും നജീബ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story




