ഒറ്റപ്പാലം: ബൈക്കിൽ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിർത്തി കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പനമണ്ണ അമ്പലവട്ടം കോന്ത്രംകുണ്ടിൽ വിജേഷ് (30), അമ്പലവട്ടം മുർക്കത്ത് വീട്ടിൽ ഷിജിൽ (29), വെള്ളിനേഴി അടക്കാപുത്തൂർ തയ്യിൽ വീട്ടിൽ വൈശാഖ് (28) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

വരോട് ചേപ്പയിൽ രാഹുലിനെ ( 29 ) സംഘം ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം ആറിന് വരോട് കുണ്ടുപറമ്പ് ജങ്ഷനിൽ വെച്ചായിരുന്നു ആക്രമണം.

കൊലപാതക കേസിലെ സാക്ഷികളെ കോടതിയിൽ ഹാജരാക്കാൻ രാഹുൽ ഇടപെട്ടത് മൂലമുള്ള വൈരാഗ്യമാണ് കത്തികുത്തിലെത്തിച്ചതെന്നാണ് പൊലീസ് നൽകിയ വിവരം.