- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന് സമീപം കറങ്ങി നടന്ന് ശല്യം; സഹിക്കാൻ കഴിയാതെ പോലീസിൽ പരാതി നൽകിയ ആ അമ്മയും മകളും; തിരികെ വരവേ വഴിയിൽ വച്ച് കത്തി ആക്രമണം; പ്രതിയെ പൊക്കി പോലീസ്
ഹരിപ്പാട്: യുവതിയെയും മകളെയും കുത്തിപ്പരിക്കേല്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ പതിയാങ്കര തറയിൽ മോനിഷ് (46) ആണ് പിടിയിലായത്. കഴിഞ്ഞദിവസം യുവതിയുടെ വീടിന് സമീപം ചെന്ന് ഇയാൾ ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് യുവതി മകളുമായി തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.
തൃക്കുന്നപ്പുഴ ശ്രീധർമ ശാസ്‌താക്ഷേത്രത്തിന് മുന്നിൽ വെച്ച് മോനിഷ് യുവതിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കാലിൽ കുത്തേറ്റ യുവതിയെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മകൾക്ക് കൈയിൽ പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മോനിഷിനെതിരെ കേസ് എടുത്തത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.




