സുൽത്താൻബത്തേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ സുൽത്താൻബത്തേരിയിൽ അറസ്റ്റിലായി. കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്ക്പോസ്റ്റിനടുത്ത് നടത്തിയ പരിശോധനയിൽ 3.61 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്.

കോഴിക്കോട് കോട്ടൂർ ബ്രാലിയിൽ വീട്ടിൽ പി. സാജിദ് (39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരാണ് പിടിയിലായത്. വിൽപ്പനക്കും ഉപയോഗത്തിനുമായി ഗുണ്ടൽപേട്ട ഭാഗത്ത് നിന്നും വന്ന കെ.എൽ. 10 ബി.എഫ്. 6435 നമ്പർ ഇന്നോവ വാഹനത്തിൽ കടത്താൻ ശ്രമിക്കവെയാണ് മയക്കുമരുന്ന് പിടികൂടിയത്.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ കെ.എം. സന്തോഷ് മോൻ, എ.എസ്.ഐ അബ്ദുള്‍ ഖഫൂർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രജീഷ്, മോഹൻദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ വിനിഷ, ഡോണിത്ത് സജി, ഗീത, നൗഫൽ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.