- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കെതിരെ പരാതി നൽകിയ ആളെ നോക്കിവെച്ചു; നേരിട്ട് കണ്ടതും തല അടിച്ച് പൊട്ടിക്കൽ; സ്കൂട്ടറിൽ കറങ്ങി നടക്കവേ കുടുങ്ങി; പ്രതിയുടെ ഹിസ്റ്ററി പരിശോധിച്ച പോലീസിന് ലോട്ടറി

തിരുവനന്തപുരം: മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിക്കവേ ക്രിമിനൽ കേസ് പ്രതി ആറ്റിങ്ങൽ തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) പൊലീസ് പിടിയിലായി. പരാതിക്കാരനെ മരക്കഷണം ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങിനടക്കുന്നതിനിടെയാണ് ക്രിമിനൽ കേസുകളിൽ പ്രതിയായ മാർക്സിനെ പൊലീസ് ശ്രദ്ധിച്ചത്. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ ഇയാൾ ഇരുചക്രവാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പൊലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ പിടികൂടുകയായിരുന്നു.
പ്രതി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം ചിറയിൻകീഴ് സ്വദേശിയായ രവീന്ദ്രൻ നായരുടേതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്കൂട്ടർ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് രവീന്ദ്രൻ നായർ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന്, ക്രിമിനൽ കേസുകൾക്ക് പുറമെ മാർക്സിനെതിരെ മോഷണക്കുറ്റവും പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.


