- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറണ്ട് ബിൽ വന്നോ..എന്ന് നോക്കാനെത്തി; നടയിൽ കാൽ വച്ചതും നെഞ്ച് പതറുന്ന കാഴ്ച; ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ മോഷണം; പോലീസ് അന്വേഷണം തുടങ്ങി

പാലക്കാട്: ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട്ടിൽ വൻ മോഷണം. കണ്ണിയംപുറം ശ്രീരാംനഗറിലെ നന്ദകുമാറിന്റെ വീട്ടിൽ നിന്ന് അഞ്ചു ലക്ഷത്തോളം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങൾ കവർന്നു. ശനിയാഴ്ച വീട്ടുടമയുടെ ഭാര്യാപിതാവ് വീട് സന്ദർശിക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
ജനുവരി ഒന്നുമുതൽ നന്ദകുമാറും കുടുംബവും വിദേശത്തായതിനാൽ വീട് അടഞ്ഞുകിടക്കുകയായിരുന്നു. നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളാണ് ഇടയ്ക്കിടെ വീട് നോക്കിനടത്തിയിരുന്നത്. വൈദ്യുതി ബിൽ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ശനിയാഴ്ച ഭാര്യാപിതാവ് വീട്ടിലെത്തിയത്.
വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. അകത്ത് മുറിയിലെ അലമാര കുത്തിത്തുറന്നാണ് ഡയമണ്ട് പതിപ്പിച്ച സ്വർണമാലയും സ്വർണമോതിരവും ഉൾപ്പെടെയുള്ള ആഭരണങ്ങൾ മോഷ്ടാക്കൾ കവർന്നത്.
സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. മോഷ്ടാക്കളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്.


