- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി സ്റ്റുഡിയോ റോഡിൽ കിടന്ന് കറക്കം; ഉദ്ദേശ ലക്ഷ്യത്തിൽ തന്നെ സംശയം; ഇരച്ചെത്തിയ പോലീസിന് മുന്നിൽ പതറി; ഒളിപ്പിച്ച് വച്ചിരുന്ന ചാക്ക് കെട്ടുകളിൽ കണ്ടത്; കൈയ്യോടെ പൊക്കി

തിരുവനന്തപുരം: സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്തിയ കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി തിരുവനന്തപുരത്ത് പിടിയിൽ. നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ ചാനൽക്കരയിൽ താമസിക്കുന്ന തൗഫീർ (39) ആണ് സിറ്റി ഡാൻസാഫ് സംഘത്തിന്‍റെ രഹസ്യ നീക്കത്തിൽ വലയിലായത്.
കഴിഞ്ഞ നവംബർ 28-ന് രാത്രി പത്ത് മണിയോടെ സ്റ്റുഡിയോ റോഡിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. സ്കൂട്ടറിന് മുന്നിൽ ചാക്കിൽ കെട്ടിയ നിലയിൽ എട്ട് പാക്കറ്റുകളിലാക്കിയാണ് 16 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സംഭവസ്ഥലത്തുനിന്ന് വെള്ളായണി സ്റ്റുഡിയോ റോഡ് കൊച്ചുകളിയിക്കലിൽ ശിവൻ (44) അന്ന് പിടിയിലായിരുന്നുവെങ്കിലും, കൂടെയുണ്ടായിരുന്ന തൗഫീർ രക്ഷപ്പെടുകയായിരുന്നു.
തൗഫീറാണ് കഞ്ചാവ് കൈമാറിയതെന്ന് പിടിയിലായ ശിവൻ പോലീസിന് മൊഴി നൽകിയിരുന്നു. തൗഫീറിന്‍റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ശിവൻ. നേമം പൊലീസിന്‍റെ ക്രിമിനൽ പട്ടികയിലുള്ളയാളാണ് അറസ്റ്റിലായ തൗഫീർ. ഒളിവിൽ കഴിഞ്ഞിരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് രഹസ്യ നീക്കത്തിലൂടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.


